ബി.ജെ.പി ധർണ നടത്തി

Thursday 09 February 2023 3:13 AM IST

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ ഒ.പി ടിക്കറ്റ് കൗണ്ടറിന്റെ മറവിൽ ലക്ഷങ്ങളുടെ തിരിമറി നടന്നതിനെ തുടർന്ന് ബി.ജെ.പി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.ഓഡിറ്റ് റിപ്പോർട്ടിൽ 3 ലക്ഷത്തിലധികം രൂപ കാണാനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിയ സുരഭിയെ പുറത്താക്കി.3 വർഷക്കാലമായി സുരഭി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.പരിശോധനയിൽ 30ൽ അധികം രസീത് ബുക്കുകൾ കാണാനില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി ബി.ജെ.പി.നേതാക്കൾ പറഞ്ഞു.ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ചർച്ച ചെയ്തെങ്കിലും കേസ് കൊടുക്കാൻ തീരുമാനമായില്ല.സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്നാണ് താലൂക്കാശുപത്രിക്ക് മുൻപിൽ മാർച്ചും ധർണയും സംഘടിപ്പിച്ചത്.ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ് ധർണ ഉദ്ഘാടനം ചെയ്തു.ജീവൻ ലാൽ അദ്ധ്യക്ഷത വഹിച്ചു.അജിത് പ്രസാദ്,വക്കം സുനിൽ,സുജി നിഷാദ്,സംഗീതാ റാണി,ഷീല തുടങ്ങിയവർ പങ്കെടുത്തു.