അഞ്ചക്കുളം മഹാദേവിക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

Thursday 09 February 2023 4:43 AM IST

കോടിക്കുളം: അഞ്ചക്കുളം മഹാദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 15 വരെയാണ് ഉത്സവം നടക്കുക. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തേവണംകോട്ട് ഇല്ലം നാരായണൻ പരമേശ്വരൻ നമ്പൂതിരിയും ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രികളും കാർമിത്വം വഹിക്കും.ഇന്നലെ രാത്രി ഏഴരയോടെ നടന്ന കൊടിയേറ്റിന് ക്ഷേത്രാചാര്യൻ ചേർത്തല
സുമിത്ത് തന്ത്രികൾ കാർമികത്വം വഹിച്ചു. തുടർന്ന് കൊടിയേറ്റ് സദ്യ നടന്നു. 9,10, 11 തീയതികളിൽ പതിവ് ക്ഷേത്രപൂജകൾ. 12ന് രാവിലെ 11ന് ക്ഷേത്രപൊങ്കാല, വൈകീട്ട് ഏഴിന് അഞ്ചക്കുളത്തമ്മ പുരസ്‌കാരം ഡോ.സുരേഷ് എച്ച്.അദ്ധ്വാനിക്ക് സമർപ്പിക്കും.18ന് രാവിലെ എട്ടിന് അംശം അർപ്പിക്കൽ, 11.30ന് സർപ്പപൂജ. 14ന് രാവിലെ 11ന് ഉത്സവബലി ദർശനം, വൈകീട്ട് അഞ്ചിന് ചാലക്കമുക്കിൽ നിന്ന് താലപ്പൊലിഘോഷയാത്ര, എട്ടിന് കുട്ടികളുടെ കലാപരിപാടികൾ, 10ന് പള്ളിവേട്ട.15ന് രാവിലെ എട്ടിന് ലളിതാസഹസ്രനാമാർച്ചന, വൈകീട്ട്

നാലിന് ആറാട്ട് പുറപ്പാട്, 8.30ന് ആറാട്ട് സദ്യ, 9.30ന് കരിമരുന്ന് കലാപ്രകടനം.

Advertisement
Advertisement