കണ്ണൂർ സ്വദേശികളായ ദമ്പതികൾ മംഗളൂരുവിൽ ആത്മഹത്യ ചെയ്‌ത നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ഹോട്ടൽ മുറിയിൽ

Wednesday 08 February 2023 10:04 PM IST

മംഗളൂരു: കണ്ണൂർ സ്വദേശികളായ ദമ്പതികളെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ ഒരു ഹോട്ടൽ മുറിയിലാണ് പെരിങ്ങോം കരിയക്കര സ്വദേശികളായ രവീന്ദ്രൻ(55) ഭാര്യ സുധ(50) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫൽനീറിൽ ഹോട്ടലിൽ മുറിയെടുത്ത ഇവർ രണ്ട് ദിവസമായി പുറത്തേക്ക് വരികയോ ജീവനക്കാരുടെ അന്വേഷണത്തോട് പ്രതികരിക്കുകയോ ചെയ്‌തിരുന്നില്ല. തുടർന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു.

പൊലീസെത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ മരിച്ചനിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. പെരിങ്ങം പഞ്ചായത്ത് ഓഫീസിനടുത്ത് ഒരു വാടകവീട്ടിൽ മകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു രവീന്ദ്രൻ. രമ്യ, രേഷ്‌മ എന്നിവർ മക്കളാണ്.