വാർഷിക സമ്മേളനവും കുടുംബസംഗമവും

Thursday 09 February 2023 12:00 AM IST

തൃശൂർ: വികലാംഗ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ 45-ാം വാർഷിക സമ്മേളനവും കുടുംബസംഗമവും 11ന് രാവിലെ ഒമ്പതിന് പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനാകും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരൊറ്റ കമ്മിറ്റിയിലും ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ എന്തെന്നറിയാത്ത രാഷ്ട്രീയക്കാരാണ് എല്ലാ കമ്മിറ്റികളും നിയന്ത്രിക്കുന്നത്. ഭിന്നശേഷിക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തതിന് ഇതാണ് കാരണമെന്നും സംഘടന ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ആർ. രമേശൻ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, എ.ജി. മാധവൻ, വി.ജി. സുഗതൻ സംബന്ധിച്ചു.