സഫലമീ യാത്ര മെഡിക്കൽ ക്യാമ്പ്

Wednesday 08 February 2023 10:01 PM IST

കാസർകോട് : സഫലമീ യാത്ര പ്രോഗ്രാമിന്റെ ഭാഗമായി കാസർകോട് റെയിൽവെ പൊലീസ് സ്റ്റേഷനും തളങ്കര മാലിക് ദിനാർ കെ.എസ് അബ്ദുള്ള എസ്റ്റാബ്ലിഷ്മെന്റ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കാസർകോട് സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ കൗൺസിലർ സക്കറിയ അദ്ധ്യക്ഷത വഹിച്ചു. റെയിൽവേ പോലീസ് ഹൗസ് ഓഫീസർ പ്രകാശ്, ഹോസ്പിറ്റൽ ചെയർമാൻ കെ. എസ്. അൻവർ സാദത്ത്, മുനിസിപ്പൽ കൗൺസിലർ അഫില, ഡോ.ഫിയാസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സേവിയർ, അജയൻ, സനിൽ കുമാർ, മഹേഷ്‌ എന്നിവർ സംസാരിച്ചു. ഡോ.ഫിയാസ് , ഡോ. ഫസീദ്, ഡോ.നമിത , ഡോ. ഫാത്തിമ , ഡോ. നന്ദന തുടങ്ങിയ ഡിപ്പാർട്ട്മെന്റുകൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.