കെ.പി.സുധീരയുടെ ഭർത്താവ് ടി.എം.രഘുനാഥ് നിര്യാതനായി

Thursday 09 February 2023 4:07 AM IST

കോഴിക്കോട്: എഴുത്തുകാരി കെ.പി.സുധീരയുടെ ഭർത്താവ് നടക്കാവ് കൊട്ടാരം റോഡ് 'വിശ്രാന്തി'യിൽ ടി.എം.രഘുനാഥ് (72) നിര്യാതനായി. ജയ്‌പൂരിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ സൂപ്രണ്ടായി വിരമിച്ച രഘുനാഥ് അറിയപ്പെടുന്ന പ്രൊഫഷണൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു . പരേതരായ ലക്ഷ്മി- സ്വാമിനാഥൻ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയൻ, ജയൻ ജമുനാറാണി. മക്കൾ: അമിത് (ബിസിനസ്, അസർബൈജാൻ), അതുൽ (ലണ്ടൻ ഡയറി). മരുമക്കൾ: പിക (അസർബൈജാൻ ),​ മിതു പ്രേം (മേക്കപ്പ് ആർട്ടിസ്റ്റ്).