SignIn
OBITUARY
Mon 22 July 2024 KOZHIKODE
എം.നാരായണി
എം നാരായണി വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് പണിക്കോട്ടി മലയിൽ എം നാരായണി (87) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ജില്ലയിൽ മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു. സി.പി.എം മുൻ വടകര ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിരുന്നു. ദീർഘകാലം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്നു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, വടകര ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നാടൻ പാട്ട് കലാകാരിയായിരുന്ന നാരായണി പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം അവതരിപ്പിച്ച വിവിധ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പരേതനായ എം കേളപ്പൻ. മക്കൾ: ലക്ഷ്മി, രാധാമണി (കെ.എസ്ഇ.ബി വടകര), പത്മലോചനൻ (ദേശാഭിമാനി, കണ്ണൂർ), അജിത കുമാരി (പാലേരി), അനൂപ് (സി.പി.എം പൈക്കാട്ട് മല ബ്രാഞ്ചംഗം). മരുമക്കൾ: കെ.ശ്രീധരൻ (മുൻ വടകര നഗരസഭാ ചെയർമാൻ, സി.പി.എം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), എം.ഇ പവിത്രൻ (സി.പി.എം വടകര ടൗൺ ലോക്കൽ സെക്രട്ടറി), മോഹനൻ (പാലേരി), ബീന (കാക്കുനി), രജില (കുന്നുമ്മക്കര). സഹോദരങ്ങൾ: മാത, രോഹിണി, പരേതരായ മാണി, കണാരൻ.
July 22, 2024
ബാബു
ഉള്ളിയേരി: നാറാത്ത് ബാബു പാറപ്പുറത്ത് (മുല്ലപ്പള്ളി-58) നിര്യാതനായി. ഭാര്യ: രാധ.മക്കൾ :അഖിൽ ബി നായർ (ആർമി), അജിൻ ബി നായർ. മരുമകൾ:ദീപ്തി (ആലപ്പുഴ).സഹോദരങ്ങൾ: പരേതനായ കരുണാകരൻ, ബാലൻ, വാസന്തി.
July 20, 2024
ഇടപ്പുലത്ത് ബാഹുലേയൻ നിര്യാതനായി
കോഴിക്കോട്: എസ് .എൻ. ഡി. പി യോഗം കോഴിക്കോട് യൂണിയൻ മുൻ പ്രസിഡന്റും എസ്. എൻ ട്രസ്റ്റ് ഡയറക്ടറുമായിരുന്ന നിജി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ വെസ്റ്റ്ഹിൽ ഇടപ്പുലത്ത് ബാഹുലേയൻ (75) നിര്യാതനായി. വരക്കൽ ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെയും വ്യാപാരിവ്യവസായി ഏകോപന സമിതി വെസ്റ്റ്ഹിൽ യൂണിറ്റിന്റെയും സെക്രട്ടറിയും ശ്രീ നാരായണ എഡ്യുക്കേഷൻ സൊസൈറ്റി പേട്രൺ മെമ്പറുമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സുഷമ. മക്കൾ: അപൂർവ്വ ( ബംഗളൂരു ) പരേതനായ നിഖിൽ. സഹോദരങ്ങൾ: പ്രേമലത, കാർത്തികേയൻ, ജ്യോതിലേയൻ പരേതയായ പുഷ്പ വേണി. നിര്യാണത്തിൽ എസ് .എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പി. വി. ചന്ദ്രൻ, എസ് .എൻ. ഡി .പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , പ്രസിഡന്റ് ഷനൂപ് താമരക്കുളം എന്നിവർ അനുശോചിച്ചു.
July 18, 2024
ദാക്ഷായണി അമ്മ
കൊയിലാണ്ടി: മേലൂർ കൊടക്കാട്ട് ദാക്ഷായണി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സുരേഷ് (ചെന്നൈ), ഹരിദാസ് (എൻജിനിയർ ), ശ്രീലത (അത്തോളി ), മരുമക്കൾ: സ്മിത, നീതു (പ്രിയ) (അദ്ധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂൾ), ഗോകുൽദാസ് (റിട്ട അസി.സെക്രട്ടറി ചേമഞ്ചേരി പഞ്ചായത്ത് ), സഹോദരി: പരേതയായ അംബുജാക്ഷി അമ്മ കൊടക്കാട്ട് സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് കുനിയിൽ (ശ്രീപുരം) വീട്ടുവളപ്പിൽ.
July 16, 2024
അമ്മാളു അമ്മ
കൊയിലാണ്ടി:പെരുവട്ടൂർ നമ്പ്രത്ത് കുറ്റി അമ്മാളു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ മക്കൾ: ലക്ഷ്മി, ഉഷ, സുരേന്ദ്രൻ, പുഷ്പ,ബിജു. മരുമക്കൾ: ശ്രീധരൻ, മാധവൻ, പ്രഭാകരൻ, ദീപ, ഷീബ. സഞ്ചയനം ബുധനാഴ്ച
July 15, 2024
ശിവൻ
പുതിയറ: വടക്കേകണ്ണഞ്ചാലിൽ ശിവൻ (84-ആൾഫൈൻ അപ്പാർട്ട്മെന്റ്, എസ്.കെ പൊറ്റെക്കാട്ട് റോഡ്) നിര്യാതനായി. ഭാര്യ: കണ്ടിയിൽ സംഗമി. മക്കൾ: ഷിംജിത്ത് ശിവൻ (ശിവം സൗണ്ട് സ്റ്റുഡിയോ), ഷില്ലോഗ് ശിവൻ (ഓസ്ട്രേലിയ), ഷിബോധ് ശിവൻ (എച്ച്.ഡി.എഫ്.സി ബാങ്ക്). മരുമകൾ: ഹർഷാനാഥ് (ആസ്ട്രേലിയ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുതിയപാലം ശ്മശാനത്തിൽ. മൃതദേഹം രാവിലെ 10 മണിയോടെ ആൾഫൈൻ അപ്പാർട്ട്മെന്റിൽ എത്തിക്കും.
July 01, 2024
നാരായണി
മേപ്പയ്യൂർ: നരക്കോട് പുളിയുള്ളകണ്ടി നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുളിയുള്ളകണ്ടി കണാരൻ. മക്കൾ: രാധ , ചന്ദ്രിക,സൗമിനി , പ്രേമ, രവീന്ദ്രൻ(ബഹറിൻ) രമേശൻ (ബഹറിൻ). മരുമക്കൾ: പരേതനായ ശങ്കരൻ , നാരായണൻ (തച്ചൻകുന്ന്) ശ്രീധരൻ(പള്ളിക്കര) സത്യൻ (പള്ളിക്കര) ബിന്ദു, ഷിജി (കെ.ജി.എം.എസ് യു.പി സ്കൂൾ)
June 29, 2024
സത്യഭാമ
മണ്ടോടി സത്യഭാമ ബേപ്പൂർ: നടുവട്ടം പരേതനായ മണ്ടോടി ശേഖരന്റെ ഭാര്യ സത്യഭാമ (86) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് ) ഹേമന്ദ് കുമാർ, സുധീർ കുമാർ (മണ്ടോടി ഭാരത് ഗ്യാസ്) രജിത, സുനിൽകുമാർ. മരുമക്കൾ: ദീപ, ശ്രീലത, ബിന്ദു, പ്രഭാകരൻ, രജിത സഹോദരങ്ങൾ: പരേതരായ രവീന്ദ്രൻ, പ്രസന്ന, തങ്കം, സംസ്ക്കാരം ഇന്ന് രാവിലെ 11 മണി, ഗോതീശ്വരം ശ്മശാനത്തിൽ, സഞ്ചയനം ഞായറാഴ്ച
June 28, 2024
കുഞ്ഞായിഷ
അരിക്കുളം: മാവട്ട് പുത്തല ത്ത് കണ്ടി പോക്കറുടെ ഭാര്യ കുഞ്ഞായിഷ (87) നിര്യാതയായി. മക്കൾ :ആലികുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ,അസീസ്‌, ഫാത്തിമ,സൈനബ. ജമീല,പരേതനായ കുഞ്ഞിമൊയ്തി. മരുമക്കൾ മൊയ്തി എ കെ സി (വാകമോളി), മൊയ്‌തീൻ ടി കെ (പെരുവട്ടൂർ) കുട്ട്യാലി തേവിലേരീ (വാളൂർ), ആയിഷ ചാലിൽ (ഊര ള്ളൂർ),നഫീസ (പുതുശ്ശേരി താഴ), സെക്കീന (പള്ളിയത്ത് കുനി),റൈഹാനത്ത് (മണിയൂർ), (റൈഹാനത്ത്) പാലച്ചുവട്,റഹ്മത്ത് (കീഴരിയൂർ). സഹോദരങ്ങൾ കുഞ്ഞമ്മത് ചാലിൽ സി. വി കുഞ്ഞിമൊയ്തി, പരേതനായ സി. വി അമ്മോട്ടി( മൂവരും കീഴരിയൂർ )
June 28, 2024
കൃഷ്ണൻകുട്ടി
കൃഷ്ണൻകുട്ടി മുക്കം: തേക്കുംകുറ്റി പുളിയപ്പറ്റ കൃഷ്ണൻകുട്ടി (83)നിര്യാതനായി. ഭാര്യ: നാരായണി.മക്കൾ: ഗോപാലകൃഷ്ണൻ,സുരേഷ്,ബേബി,ശ്യാമള. മരുമക്കൾ:അനിൽ കുമാർ, ഗഗാറിൻ, മിനാക്ഷി, വിനീത.
June 27, 2024
കുഞ്ഞിരാമൻ
കുഞ്ഞിരാമൻ പേരാമ്പ്ര: കോടേരിച്ചാലിലെ കാരെപ്പൊയിൽ കുഞ്ഞിരാമൻ വടക്കുമ്പാട് (70) നിര്യാതനായി. ഭാര്യ:ജാനു. മക്കൾ : ഷീജ, ഷിജു, ഷിനി. മരുമക്കൾ:കുഞ്ഞിരാമൻ (ചങ്ങരോത്ത് ), ബാലകൃഷ്ണൻ (ചെമ്പനോട),ബിന്ദു. സഹോദരങ്ങൾ - മാധവി, രാധ, രാജൻ, ലത, പരേതനായ ശങ്കരൻ.
June 27, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.