സിൽവർ ജൂബിലി ആഘോഷം

Wednesday 08 February 2023 10:20 PM IST

പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷം 11 മുതൽ ഏപ്രിൽ 8 വരെ ആഘോഷിക്കും. 11ന് നാടക കളരിയും ഇംഗ്ലീഷ് ഫെസ്റ്റ്,16ന് സയൻസ് വർക്ക്‌ഷോപ്പ്, മാത്സ് ക്യാമ്പ്, ചിത്രരചന ക്യാമ്പ് എന്നിവ നടക്കും.ഐ.ടി ഫെസ്റ്റ് 27ന് നടക്കും. 25, 26 തീയ്യതികളിൽ ജില്ലാ തല സബ് ജൂനിയർ, സീനിയർ , എസ്.പി.സി കേഡറ്റുകൾ എന്നിവർ ഉൾപ്പെടുന്ന കബഡി ടൂർണ്ണമെന്റ്, കരിയർ ഫെസ്റ്റ് എന്നിവ നടക്കും.ഏപ്രിൽ എട്ടിന് സാംസ്‌കാരിക സംഗമം,വിജയോത്സവം,മെഗാ സ്റ്റാർ നൈറ്റ് എന്നീ പരിപാടികളോടെ സിൽവർ ജൂബിലി ആഘോഷം സമാപിക്കും. പത്രസമ്മേളനത്തിൽ ആഘോഷക്കമ്മറ്റി ചെയർമാൻ പി.അരവിന്ദൻ , ജനറൽ കൺവീനർ കെ.അനിൽകുമാർ, എച്ച്.എം സി.പി സുധീന്ദ്രൻ, പി.ടി എ പ്രസിഡന്റ് ജി.വി രാകേശ് തുടങ്ങിയവർ പങ്കെടുത്തു.