ജൈവ പച്ചക്കറി വിളവെടുപ്പ്

Wednesday 08 February 2023 10:09 PM IST

ചെറുവത്തൂർ: തെക്കേമാണിയാട്ട് അനശ്വര റീഡിംഗ് റൂം ആൻഡ് ലൈബ്രറി. വനിതാവേദിയുടെ നേതൃത്വത്തിൽ ഒരുക്കിയ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു തുടങ്ങി. വായനശാല വനിതാ പ്രവർത്തകർ നടത്തിയ കൃഷി മികച്ചതായപ്പോൾ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജൈവകൃഷി മത്സരത്തിൽ ഒന്നാം സ്ഥാനവും കൂട്ടായ്മയ്ക്ക് ലഭിച്ചു. നാൽപ്പത് സെന്റ് സ്ഥലത്താണ് ഇവർ വെണ്ട, പയർ, നരമ്പൻ, കക്കിരി, വെള്ളരി എന്നിവ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവർ കൃഷി ചെയ്തത്. ജൈവ കൃഷി പരിപാലനം. പി.വി.സരിത , ചന്ദ്രമതി, കെ.രതി , കെ.നിഷ , ഒ പി.നീതു ,പി. ജിഷ , എം.നീതു , ലസിത,സി.പുഷ്പലത , കെ.രചന , യു കെ.ചന്ദ്രമതി , പി.വി.ഷീന എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്ന കുമാരി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.ഉണ്ണി രാജൻ.പി.വി.ലക്ഷ്മണൻ , പി.പി.രാജേഷ് പി.വി.സരിത തുടങ്ങിയവർ സംസാരിച്ചു.