പിഴപ്പലിശയ്ക്ക് മാർഗനിർദ്ദേശം

Thursday 09 February 2023 4:16 AM IST

കൊച്ചി: ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) വായ്‌പകളിന്മേലും മറ്റും ഈടാക്കുന്ന പിഴപ്പലിശ സംബന്ധിച്ച് കരട് മാർഗനിർദേശം ഉടൻ റിസർവ് ബാങ്ക് പുറത്തിറക്കും. നിലവിൽ ബാങ്കുകളും മറ്റും പിശപ്പലിശ സ്വയം നിശ്ചയിക്കുകയാണ്. ഇത് അമിതമാണെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയനീക്കം.

ക്യു.ആർ കോഡ്

മെഷീനിൽ

നാണയം കിട്ടും

ക്യു.ആർ കോഡ് അധിഷ്‌ഠിത കോയിൻ വെൻഡിംഗ് മെഷീൻ (ക്യു.ആർ.വി.എം) പരീക്ഷണാടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഉടൻ അവതരിപ്പിക്കും. യു.പി.ഐ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്‌ത് നാണയങ്ങൾ നേടാം.

റെയിൽവേ സ്‌റ്റേഷൻ,​ ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കും. തുടക്കം 12 നഗരങ്ങളിലെ 19 സ്ഥലങ്ങളിലാണ്.

വിദേശികൾക്കും യു.പി.ഐ

ഇന്ത്യയിൽ വൻ സ്വീകാര്യതയുള്ള യു.പി.ഐ സംവിധാനം ഇന്ത്യയിലെത്തുന്ന വിദേശികൾക്കും ഉടൻ ലഭ്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. സാധനങ്ങൾ വാങ്ങാൻ ഇതുപയോഗിക്കാം. പി 2എം - മർച്ചന്റ്‌സ് പേമെന്റ്‌സ് എന്ന പേരിലായിരിക്കുമിത്. തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലിറങ്ങുന്ന ജി-20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുക.