സേക്രഡ് ഹാർട്ട് സ്‌കൂൾ വാർഷികം
Wednesday 08 February 2023 10:29 PM IST
തലശ്ശേരി:സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 137ാം വാർഷിക ദിനാഘോഷ പരിപാടികൾ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകാൻ കഴിഞ്ഞാൽ മാത്രമേ ആധുനികലോകത്തിന് പുരോഗതിയുടെ പാതയിലേക്ക് കുതിക്കാൻ കഴിയുകയുള്ളുവെന്ന് സ്പീക്കർ ഉദ്ഘാടപ്രസംഗത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് രഹന നാരായണൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഡോ.എം.പി.ധനപാൽ അദ്ധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.സി. മിനിഷ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അപ്പോസ്‌തോലിക് കാർമൽ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരിയ ജസീന മുഖ്യഭാഷണം നടത്തി. വിരമിക്കുന്ന റാണി ടീച്ചർ,ആനി ടീച്ചർ ഷാജി ടീച്ചർ എന്നിവരെ പി.ടി.എ ഉപഹാരം നൽകി ആദരിച്ചു. ദേശീയസംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥിനികളെ സ്പീക്കർ ഉപഹാരം നൽകി അനമോദിച്ചു.