പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു,​ പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും

Wednesday 08 February 2023 10:29 PM IST

നിലമ്പൂർ : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പൂജാരിയെ കോടതി ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിന തടവും ശിക്ഷ വിധിച്ചു. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 15കാരിയായ മകളെയാണ് പ്രതി 2016,​ 2017 വർഷങ്ങളിലായി നിരന്തരം പീഡിപ്പിച്ചിരുന്നത്. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

പെൺകുട്ടിയുടെ പരാതിയിൽ പോത്തുകൽ പൊലീസാണ് കേസെടുത്തത്. പ്രതി ഒരുലക്ഷം രൂപ പിഴയും അടക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.

അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയെ സമീപിക്കാവുന്നതാണ്. പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.