പ്രവാസികളുടെ പാർലമെന്റ് മാർച്ച്

Thursday 09 February 2023 4:02 AM IST

തിരുവനന്തപുരം: സംസ്ഥാന സ‌ർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനുവദിക്കുക,സുരക്ഷിതമായ കുടിയേറ്റ നിയമം നടപ്പാക്കുക പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 15ന് കേരള പ്രവാസി സംഘം പാർലമെന്റ് മാർച്ച് നടത്തുമെന്ന് പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്നുള്ള എം.പിമാരും മാർച്ചിൽ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ്, സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി,സംസ്ഥാന സെക്രട്ടറിമാരായ സജീവ് തൈക്കാട്, ആർ ശ്രീകൃഷ്ണപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.