ശില്പശാലയ്ക്ക് തുടക്കം

Thursday 09 February 2023 5:01 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്ന കേരള സർക്കാരിന്റെ ബൃഹദ് പരിപാടിയായ യംഗ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിന്റെ ( വൈ.ഐ.പി ) ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സർക്കാർ വകുപ്പുകളുടെ ശില്പശാലകൾക്ക് തുടക്കമായി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി.വിഘ്‌നേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് അദ്ധ്യക്ഷനായി.

ഡെവലപ്പ്മെന്റ്, സർവീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 47 വകുപ്പുകളാണ് ദ്വിദിന ശില്പശാലയിൽ പങ്കെടുക്കുന്നത്. കെ-ഡിസ്കിന്റെ പങ്കാളിത്ത സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ.സി.ടി അക്കാഡമി ഒഫ് കേരള എന്നിവയുടെ പ്രതിനിധികളും ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. 14 ജില്ലകളിലായി 1500 ഓളം ഉദ്യോഗസ്ഥർ ശില്പശാലകളിൽ പങ്കെടുക്കും. 7000ത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള യംഗ് ഇന്നൊവേറ്റേർസ് പ്രോഗ്രാം സമാനതയില്ലാത്ത ഇന്നൊവേഷൻ പരിപാടിയാണെന്ന് കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://yip.kerala.gov.in/ .

Advertisement
Advertisement