ഓപ്പറേഷൻ ആഗ്: മാന്നാറിൽ കുടുങ്ങിയത് 11 ഗുണ്ടകൾ
Thursday 09 February 2023 12:05 AM IST
മാന്നാർ: ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും പിടികൂടാൻ നടത്തിയ ഓപ്പറേഷൻ ആഗിൽ മാന്നാർ പൊലീസ് പിടികൂടിയത് 11 ഗുണ്ടകളെ. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളിൽ നിന്നാണ് 11 പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ഒരു ദിവസത്തിനുശേഷം വിട്ടയച്ചു.
മാന്നാർ പഞ്ചായത്തിൽനിന്ന് അഞ്ചു പേരെയും ചെന്നിത്തല പഞ്ചായത്തിൽ നിന്നു നാലു പേരെയും ബുധനൂർ പഞ്ചായത്തിൽ നിന്നു രണ്ടുപേരെയുമാണ് അറസ്റ്റുചെയ്തത്. നിലവിൽ ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. കസ്റ്റഡിലായവരുടെ പുതിയചിത്രം, വിരലടയാളം എന്നിവ ശേഖരിച്ചിട്ടുണ്ട്. ജാമ്യത്തിൽ നിൽക്കുന്നവരുടെ തുടർ പ്രവർത്തനങ്ങൾ, നാട്ടിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നവർ, മദ്യം, മയക്കുമരുന്ന് ലഹരിക്കടിപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ എന്നിവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.