നെൽകൃഷിയിൽ നൂറുമേനി
Thursday 09 February 2023 1:10 AM IST
പൂച്ചാക്കൽ: തൈക്കാട്ടുശേരി ഉളവയ്പ് കരീത്തറ പാടശേഖര സമിതിയുടെ കൂട്ടായ്മയിൽ നടത്തിയ നെൽകൃഷിക്ക് നൂറ് മേനി വിളവ്. പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ നെല്ലറയാണ് ഉളവയ്പിലെ ഏക്കറു കണക്കിനുള്ള കരീത്തറ പാടശേഖരം. ഉമ നെൽവിത്താണ് ഉപയോഗിച്ചത്. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്രീയമായ രീതിയിൽ ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. പ്രതികൂല കാലാവസ്ഥ നേരിടാനും കീടങ്ങളെ പ്രതിരോധിക്കാനുമുള്ള സാങ്കേതിക സഹായം കൃഷിഭവനിൽ നിന്നു ലഭിച്ചു. പഞ്ചായത്തംഗം അംബിക ശശിധരൻ അദ്ധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഓഫീസർ രാജുമോൻ, സംഘം സെക്രട്ടറി ജോസഫ് പൊന്നാക്കേരി ടി.കെ. സോമൻ, അനീഷ് അഗസ്റ്റിൻ, ജോളി ജോസഫ്. ടി.കെ. സേവ്യർ തുടങ്ങിയവർ സംസാരിച്ചു.