അപർണയ്ക്ക് അനുമോദനം

Thursday 09 February 2023 2:33 AM IST
ഡൽഹിയിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത് മടങ്ങിയെത്തിയ അപർണ അജയകുമാറിനെ അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു

അമ്പലപ്പുഴ: ഡൽഹിയിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത് മടങ്ങിയെത്തിയ അപർണ അജയകുമാറിനെ അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള പൊന്നാട ചാർത്തി. ഭക്തസംഘം പ്രസിഡന്റ് ആർ.ഗോപകുമാർ ഫലകം സമ്മാനിച്ചു. ഡൽഹി കരിയപ്പ പരേഡ് ഗ്രൗണ്ടിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം പങ്കെടുക്കുന്ന കേരള എൻ.സി.സി കേഡറ്റുകൾക്കൊപ്പമാണ് അപർണ റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കാളിയായത്. ആലപ്പുഴ എസ്.ഡി കോളേജിലെ രണ്ടാം വർഷ ബി.എസ്‌സി വിദ്യാർത്ഥിനിയാണ്. അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘാംഗമായ കോമന ചതവള്ളിൽ അജയകുമാറിന്റെയും ശ്രീലതയുടെയും മകളാണ്. അനുമോദന യോഗത്തിൽ ഭക്തസംഘം സെക്രട്ടറി കെ.ചന്ദ്രകുമാർ, ട്രഷറർ ബിജു ജി.സാരംഗി, കര പെരിയൻമാരായ പി.സദാശിവൻപിള്ള, ബി.ഉണ്ണിക്കൃഷ്ണൻ നായർ, എൻ. മാധവൻകുട്ടി നായർ, ആർ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.