ശൈലനന്ദിനിയുടെ അണിയറ പ്രവർത്തകർക്ക് ആദരം

Thursday 09 February 2023 1:35 AM IST
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെത്തിയ ശൈലനന്ദിയുടെ അണിയറ പ്രവർത്തകരായ ഡോ.മധു ബാലകൃഷ്ണൻ, ടി.എസ്.രാധാകൃഷ്ണജി, ഷാജി ഇല്ലത്ത് എന്നിവരെ ദേവസ്വം ഭാരവാഹികൾ സ്വീകരിക്കുന്നു

ചേർത്തല: കണിച്ചുകുളങ്ങര ദേവീയുടെ ഉറക്കുപാട്ടായ ശൈലനന്ദിയുടെ അണിയറ പ്രവർത്തകർക്ക് ക്ഷേത്രത്തിൽ സ്വീകരണം. ശൈലനന്ദിനി ശ്യാമരൂപീണി... ശരണദായിനി ശക്തി ശങ്കരി... ആദികാരിണി അമൃതവർഷിണി പാഹിപാഹിമാം ശ്രീ മഹേശ്വരി... എന്നാരംഭിക്കുന്ന ദേവി സ്തുതിഗീതമായ ശൈലനന്ദിനി 32 വരികളിലാണ് ഒരുക്കിയിട്ടുള്ളത്.14 മിനിട്ടാണ് ഗാനത്തിന്റെ ദൈർഘ്യം.

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ കഞ്ഞിക്കുഴി ചാരമംഗലം സ്വദേശി ഷാജി ഇല്ലത്താണ് രചന നിർവഹിച്ചത്. 285 പ്രൊഷണൽ നാടകങ്ങൾക്കായി 600ൽ അധികം ഗാനങ്ങൾക്കും 15ൽ അധികം ആൽബങ്ങൾക്കും ഷാജി രചന നിർവഹിച്ചിട്ടുണ്ട്. നിരവധി അയ്യപ്പ ഭക്തിഗാനങ്ങൾക്കും ഗുരുവായുരപ്പ ഭക്തിഗാനങ്ങൾക്കും ഈണം പകർന്ന ടി.എസ്. രാധാകൃഷ്ണജിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പിന്നണിഗായകൻ ഡോ.മധുബാലകൃഷ്ണന്റേതാണ് ആലാപനം. ക്ഷേത്രത്തിലെത്തിയ മൂന്നുപേരേയും ഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ട്രഷറർ കെ.വി.കമലാസനൻ, മാനേജർ മുരുകൻ പെരക്കൻ, ദേവസ്വം കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

# കണിച്ചുകുളങ്ങരയിൽ ഇന്ന്

ഉത്സവം 11-ാം ദിവസം: രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ,വൈകിട്ട് 6.30ന് ദീപാരാധന, വിളക്ക്, രാത്രി 8ന് കോമഡി വേൾഡ്