വില്ലേജ് ഓഫീസിനു മുന്നിൽ ധർണ
Thursday 09 February 2023 12:38 AM IST
ഹരിപ്പാട്: വർദ്ധിപ്പിച്ച ഇന്ധന സെസ് ഉൾപ്പടെയുള്ള ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക, കൂട്ടിയ വെള്ളക്കരം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റി കാർത്തികപ്പളളി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അനിൽ ബി.കളത്തിൽ ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റ് ചർച്ച നിയമസഭയിൽ നടക്കുമ്പോൾ തന്നെ രഹസ്യമായി വെള്ളക്കരം വർദ്ധിപ്പിച്ച സർക്കാർ മനോഭാവം പോക്കറ്റടിക്കാരുടേതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം ജെമിനി ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി തുളസീധരൻ, ജില്ലാ കമ്മിറ്റിയംഗം എം.കൃഷ്ണകുമാർ, സന്തോഷ് കുമാർ, ചന്ദ്രൻ ചേപ്പാട്, ഗോപകുമാർ മുതുകുളം, നിസാർ ആറാട്ടുപുഴ, സുരേഷ് പുളിന്തറ, ജയപ്രകാശ്, ബിജു, എസ്.മഹേഷ്, എസ്.സാബു തുടങ്ങിയവർ സംസാരിച്ചു.