ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Thursday 09 February 2023 12:20 AM IST

ഉദിയൻകുളങ്ങര: അമരവിളയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ ബംഗ്ലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആഡംബര ബസിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. 58.357 ഗ്രാം ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ട് വന്ന കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനിൽ ലളിത സദനത്തിൽ മധുപൻ (28) പിടിയിലായി. ഇയാൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തിൽ ഇൻസ്‌പെക്ടർ വി.എൻ.മഹേഷ്, പ്രിവന്റീവ് ഓഫീസർ സുധീഷ്, സിവിൽ എക്സൈസ് ഓഫീസർ അഭിജിത്ത് എന്നിവർ ഉണ്ടായിരുന്നു.പ്രതിയെ നെയ്യാറ്റിൻകര റെയ്ഞ്ചിന് കൈമാറി.