വാടക ഗർഭധാരണം; ജനിതക ബന്ധം പാടില്ല

Thursday 09 February 2023 2:25 AM IST

ന്യൂഡൽഹി: വാടക ഗർഭധാരണം സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകളിൽ സുപ്രീംകോടതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. വാണിജ്യ സ്വഭാവത്തോടെ ഗർഭധാരണം നടത്തുന്ന സ്ത്രീയ്ക്ക് ജന്മം നൽകുന്ന കുട്ടിയുമായി ജനിതക ബന്ധമുണ്ടാകരുതെന്ന്

സർക്കാർ അറിയിച്ചു. എന്നാൽ, വാടകഗർഭം വഴി ജനിക്കുന്ന കുട്ടികൾക്ക് ദമ്പതികളുമായുള്ള ജനിതക ബന്ധം നിർബന്ധമാണ്. ദമ്പതികളുടെ ബീജവും അണ്ഡവും തന്നെ ഗർഭധാരണത്തിനായി ഉപയോഗിക്കണം.

ഗർഭ ധാരണവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ ചില വകുപ്പുകൾ സ്വകാര്യത എന്ന മൗലികവകാശം നിഷേധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് അജയ് രസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിയമങ്ങൾ നടപ്പാക്കാൻ ബീഹാർ, ഉത്തർപ്രദേശ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അനുയോജ്യമായ കമ്മിറ്റികൾ രൂപീകരിച്ചതായും സർക്കാർ അറിയിച്ചു.