ക്രിസ്‌ത്യൻ സമൂഹത്തിന് നേരേയുളള അക്രമം: ആറ് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി
Thursday 09 February 2023 2:29 AM IST
ന്യൂ ഡൽഹി : രാജ്യത്തെ ക്രിസ്‌ത്യൻ സമൂഹത്തിനും സ്ഥാപനങ്ങൾക്കുമെതിരെ അതിക്രമങ്ങൾ വ്യാപകമാകുന്നുവെന്ന ഹർജിയിൽ ആറ് സംസ്ഥാനങ്ങളോട് സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു.ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങൾ മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ചീഫ് സെക്രട്ടറിമാർക്കാണ് നിർദേശം.
ആരോപണമുയർന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സ്വീകരിച്ച നടപടികളും അടക്കമാണ് അറിയിക്കേണ്ടത്. ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. ഹർജി മാർച്ച് 13ന് വീണ്ടും പരിഗണിക്കും.