ഭിന്നശേഷി കലാ കായികമേള ഇന്ന്.

Friday 10 February 2023 12:39 AM IST

ചങ്ങനാശേരി . ലയൺസ് ഇന്റർനാഷണൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന കലാ കായികമേള ചങ്ങനാശേരി മോർക്കുളങ്ങര ആനന്ദാശ്രമത്തിൽ ഇന്ന് നടക്കും. ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്യും. ലയൺ ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി സക്കറിയ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ പി കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. എസ് എൻ ഡി പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വാർഡ് കൗൺസിലർ ലിസി വർഗീസ്, ഡിസ്ട്രിക് ചെയർപേഴ്‌സൻ ജോസ് എ തെങ്ങിൽ തുടങ്ങിയവർ പങ്കെടുക്കും. മേളയ്‌ക്ക് മുന്നോടിയായി വിളംബര റാലി ഇന്ന് വൈകിട്ട് നാലിന് ചങ്ങനാശേരി ലയൺസ് ക്ലബ് അങ്കണത്തിൽ നിന്ന ഫ്ലാഗ്ഓഫ് ചെയ്ത് ആനന്ദാശ്രമത്തിൽ അവസാനിക്കും.