സ്പോർട്സ് സ്‌കൂൾ തിരഞ്ഞെടുപ്പ്.
Friday 10 February 2023 12:42 AM IST
കോട്ടയം . സംസ്ഥാന കായിക വകുപ്പിന് കീഴിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ജില്ലയിലെ സെലക്ഷൻ ട്രയൽസ് ഇന്നും നാളെയുമായി നടക്കും. ഇന്ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലും നാളെ ചങ്ങനാശേരി എസ് ബി കോളേജിലുമാണ് ട്രയൽസ്. രാവിലെ എട്ടു മുതൽ ട്രയൽസ് ആരംഭിക്കും. ആറു മുതൽ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് ട്രയൽസ്. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കു മാത്രമാണ് പ്രവേശനം. പങ്കെടുക്കാനെത്തുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.