സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ്.
Friday 10 February 2023 12:46 AM IST
കോട്ടയം . കുടമാളൂർ കിംസ് ഹെൽത്ത് ആശുപത്രിയിൽ 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് ആരംഭിച്ചു. 15 വരെയാണ് ക്യാമ്പ്. വിദഗ്ദ്ധ ഡോക്ടർമാരായ അന്നമ്മ ഏബ്രഹാം, ലക്ഷ്മി രാജ്, രാകേഷ് വർമ്മ, ഐറിൻഡ് മത്തായി എന്നിവരാണ് നേതൃത്വം നൽകുന്നത്. ക്യാമ്പിൽ പങ്കെടുത്ത് സർജറി നിർദ്ദേശിക്കപ്പെടുന്നവർക്ക് പ്രത്യേക പാക്കേജുകളും ഇളവുകളും ലഭ്യമാണ്. ക്യാഷ്‌ലസ് ട്രീറ്റ്‌മെന്റ്, ഇൻഷ്വറൻസ്, മെഡി സെപ് ഇൻഷ്വറൻസ് എന്നീ സേവനങ്ങളും ലഭ്യമാണ്. സൗജന്യ കൺസൾട്ടേഷന് ഫോൺ . 04 81 29 41 00 0, 90 72 72 61 90.