സംസ്ഥാന സമ്മേളനം.
Friday 10 February 2023 12:49 AM IST
കോട്ടയം . മലയാള ഐക്യവേദിയുടെയും വിദ്യാർത്ഥി മലയാളവേദിയുടെയും സംസ്ഥാന സമ്മേളനം 11,12 തീയതികളിൽ കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. 11 ന് രാവിലെ 10 ന് എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അജു കെ നാരായണൻ അദ്ധ്യക്ഷത വഹിക്കും. പി പവിത്രൻ ആമുഖപ്രഭാഷണം നടത്തും. എം ആർ രേണുകുമാർ, ഹരികുമാർ ചങ്ങമ്പുഴ, സുജ സൂസൻ ജോർജ്, കെ ഹരിദാസൻ, എസ് ആർ അഭിരാമി, ടോം മാത്യു തുടങ്ങിയവർ പങ്കെടുക്കും. 12 ന് സമാപന സമ്മേളനം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. വി പി മാർക്കോസ് അദ്ധ്യക്ഷത വഹിക്കും. സാബു മാത്യു, ആർ നന്ദകുമാർ, എ കെ അർച്ചന, അക്ഷര വി തുടങ്ങിയവർ പങ്കെടുക്കും.