തെങ്ങ് സംരക്ഷണ പദ്ധതിയ്ക്ക് തുടക്കം.
Friday 10 February 2023 12:55 AM IST
അകലകുന്നം . ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തെങ്ങ് സംരക്ഷണ പദ്ധതിയ്ക്ക് അകലക്കുന്നം പഞ്ചായത്തിൽ തുടക്കമായി. കീടരോഗ നിയന്ത്രണപ്രവർത്തനത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് പുതമന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമതി അദ്ധ്യക്ഷന്മാരായ ബെറ്ററോയി മണിയങ്ങാട്ട്, പ്രേമ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു തോമസ്, ജോബി ജോമി, അകലകുന്നം പഞ്ചായത്ത് അംഗം ജേക്കബ് തോമസ്, കേരസമതി പ്രസിഡന്റ് പി.ജെ കുര്യൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.ലെൻസി തോമസ്, കൃഷി അസിസ്റ്റന്റ് ബോബി വർഗീസ് എന്നിവർ പങ്കെടുത്തു.