സൗജന്യ നേത്ര ചികിത്സാക്യാമ്പ്.
Friday 10 February 2023 12:26 AM IST
കറുകച്ചാൽ . ചമ്പക്കര എ എസ് എസ് കരയോഗ സംയുക്ത സമിതിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പും, സൗജന്യ കേൾവി പരിശോധനാ ക്യാമ്പും ഇന്ന് രാവിലെ 9 മുതൽ നെത്തല്ലൂർ കാർത്തിക ഓഡിറ്റോറിയത്തിൽ നടക്കും. അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിന്റെയും കറുകച്ചാൽ ശബ്ദ സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കിന്റെയും നേതൃത്വത്തിലാണ് പരിശോധന. സംയുക്ത സമിതി പുറത്തിറക്കുന്ന സമ്പൂർണ കുടുംബ ഡയറക്ടറിയുടെ പ്രകാശനവും നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം നിർവഹിക്കും. രാജേഷ് കൈടാച്ചിറ അദ്ധ്യക്ഷത വഹിക്കും.