ബി ജെ പിയുടെ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം.

Friday 10 February 2023 12:47 AM IST

കോട്ടയം . സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി ജെ പി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. ​ഗാന്ധിസ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡിന് മുകളിലൂടെ കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അഞ്ച് മിനിറ്റിലധികം ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ പിന്മാറിയത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. വനിതകളടക്കം നൂറുകണക്കിന് പ്രവർത്തകർസമരത്തിൽ പങ്കെടുത്തു. ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം ജി രാമൻ നായർ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി നോബിൾ മാത്യു, മേഖല ഭാരവാഹികളായ ടി എൻ ഹരികുമാർ, എൻ പി കൃഷ്ണകുമാർ, വി എൻ മനോജ്‌, നീറിക്കാട് കൃഷ്ണകുമാർ, ജില്ലാ ഭാരവാഹികളായ പി ജി ബിജുകുമാർ, എസ് രതീഷ്, കെ പി ഭുവനേഷ്, എം ആർ അനിൽകുമാർ, മിനർവ മോഹൻ, റീബ വർക്കി, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ലാൽ കൃഷ്ണ, ശ്രീജിത്ത്‌ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement