പുസ്തക പ്രകാശനവും സാംസ്കാരികസംഗമവും

Friday 10 February 2023 6:39 AM IST

വിതുര:പുരോഗമനകലാസാഹിത്യസംഘം വിതുരമേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുരപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പുസ്തക പ്രകാശനവും സാംസ്‌കാരികസംഗമവും സംഘടിപ്പിച്ചു.കല്ലാർഗോപകുമാർ രചിച്ച കേട്ടതും,കേൾക്കാത്തതുംപാതി എന്ന കവിതാസമാഹാരം കവി കുരീപ്പുഴശ്രീകുമാർ പ്രകാശനം ചെയ്തു,പുരോഗമനകലാസാഹിത്യസംഘം ജില്ലാ ട്രഷറർ വിതുരശിവനാഥ് പുസ്തകം ഏറ്റുവാങ്ങി.പുരോഗമനകലാസാഹിത്യസംഘം വിതുരമേഖലാപ്രസിഡന്റ് ഡോ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.സാഹിത്യനിരൂപകൻ ഡോ.പി.സോമൻ,മേഖലാസെക്രട്ടറി വി.പി.സജികുമാർ,നെടുമങ്ങാട് താലൂക്ക് ലൈബ്രറികൗൺസിൽസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,അൻിൽവേങ്കോട്,എ.ലാൽസലാം,ആർ.രവിബാലൻ എന്നിവർ പങ്കെടുത്തു.ഇതോടനുബന്ധിച്ച് നടന്ന കവിസമ്മേളനം കവി കുറിഞ്ചിലക്കോട്ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡോ.ചായംധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.രമ്യാരവിബാലൻ സ്വാഗതം ആശംസിച്ചു.അസീം താന്നിമൂട്,കൊന്നമൂട് വിജു,മേമലസന്തോഷ്,ബാദുഷവിതുര,സതീജ.ബി.ആർ,ഷിജിചെല്ലാംകോട്,കല്ലാർ വിക്രമൻ എന്നിവർ കവിതകൾ ആലപിച്ചു.

Advertisement
Advertisement