രജനിയുടെ ജയിലറിൽ ജാക്കി ഷ്റോഫ്
Friday 10 February 2023 6:00 AM IST
രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ് കുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷ്റോഫ്.രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന ജയിലറിൽ പ്രതിനായക വേഷത്തിൽ ജാക്കി ഷ്റോഫ് എത്തുമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ജയിലറിൽ കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും അഭിനയിക്കുന്നുണ്ട്. തമന്ന ഭാട്ടിയ ആണ് നായിക. രമ്യകൃഷ്ണൻ, വിനായകൻ, യോഗിബാബു എന്നിവരാണ് രജനികാന്തും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ. സ്റ്റൺ ശിവ ആണ് ആക്ഷൻ കൊറിയോഗ്രഫർ. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ഒരുക്കുന്നു. വിജയ് കണ്ണൻ ഛായാഗ്രഹണംനിർവഹിക്കുന്നു. സൺ പിക്ചേഴ്സാണ് നിർമ്മാണം.