നീതിയുടെ കാവലാൾ ക്രിസ്റ്റഫർ

Friday 10 February 2023 6:00 AM IST

ഇതുവരെ കാണാത്ത പൊലീസ് വേഷത്തിൽ മമ്മൂട്ടി

എ​നി​ക്ക് ​സൃ​ഷ്ടി​യു​മി​ല്ല,​ ​സ്ഥി​തി​യു​മി​ല്ല​ ​.​ ​സം​ഹാ​രം​ ​മാ​ത്ര​മേ​യു​ള്ളു.​ ​കാ​ര​ണം​ ​ഞാ​ൻ​ ​സം​ഹാ​ര​മൂ​ർ​ത്തി​യാ​ണ്.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ഡ​യ​ലോ​ഗി​ന് ​പ്രേ​ക്ഷ​ക​രു​ടെ​ ​നി​റ​ഞ്ഞ​ ​കൈ​യ​ടി​ക​ൾ.​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക്രി​സ്റ്റ​ഫ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ക്രി​സ്റ്റ​ഫ​ർ​ ​ആ​ന്റ​ണി​ ​ആ​യി​ ​തു​ട​ക്കം​മു​ത​ൽ​ ​അ​വ​സാ​നം​വ​രെ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​വ​ൺ​ ​മാ​ൻ​ ​ഷോ​ ​കാ​ണാം. മ​ല​യാ​ള​ത്തി​ലെ​ ​മി​ക​ച്ച​ ​ത്രി​ല്ല​ർ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ര​യി​ൽ​ ​ക്രി​സ്റ്റ​ഫ​ർ​ ​ഉ​ണ്ടാ​കും.​ ​ഇ​തു​വ​രെ​ ​മ​മ്മൂ​ട്ടി​ ​ചെ​യ്ത​ ​പൊ​ലീ​സ് ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നെ​ല്ലാം​ ​തി​ക​ച്ചും​ ​വ്യ​ത്യ​സ്ത​മാ​ണ് ​ക്രി​സ്റ്റ​ഫ​ർ​ ​ആ​ന്റ​ണി.​ ​വൈ​കി​യ​ ​നീ​തി​ ​നീ​തി​ ​നി​ഷേ​ധ​മാ​ണ് ​എ​ന്ന് ​ക്രി​സ്റ്റ​ർ​ ​ഒാ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു.​ ​ഇ​ന്ന​ത്തെ​ ​സ​മൂ​ഹ​ത്തി​ൽ​ ​പ​റ​യേ​ണ്ട​ ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ട​ ​വി​ഷ​യ​മാ​ണ് ​ക്രി​സ്റ്റ​ഫ​ർ​ ​സം​സാ​രി​ക്കു​ന്ന​ത്.​ ​സാ​മൂ​ഹി​ക​ ​പ്ര​സ​ക്തി​യി​ൽ​ ​ക്ളാ​സ് ​സി​നി​മ​ ​എ​ന്ന് ​ക്രി​സ്റ്റ​ഫ​റി​നെ​ ​വി​ശേ​ഷി​പ്പി​ക്കാ​ൻ​ ​ക​ഴി​യും.​ ​സ്ഥി​രം​ ​കാ​ണു​ന്ന​ ​മാ​സ് ​അ​പ്പീ​ൽ​ ​അ​ല്ലാ​തെ​ ​പു​തി​യൊ​രു​ ​മേ​ക്കിം​ഗ് ​രീ​തി​ ​പു​തു​മ​ ​ന​ൽ​കു​ന്നു.​ ​സ്ത്രീ​ക​ളെ​ ​പീ​ഡി​പ്പി​ച്ചു​കൊ​ല്ലു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​ക്രി​സ്റ്റ​ഫ​ർ​ ​കാ​ഞ്ചി​ ​വ​ലി​ക്കും.​ ​പൊ​ലീ​സി​നോ​ടും​ ​നി​യ​മ​ത്തോ​ടും​ ​വി​ശ്വാ​സ​മി​ല്ലാ​ത്ത​ ​ജ​ന​ങ്ങ​ൾ​ ​ക്രി​സ്റ്റ​ഫ​റി​ൽ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​മ​മ്മൂ​ട്ടി​ ​എ​ന്ന​ ​ന​ട​നെ​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ക​ഥ​യ്ക്ക് ​ആ​വ​ശ്യ​മു​ള്ള​ ​രീ​തി​യി​ൽ​ ​മാ​ത്ര​മാ​ണ് ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.​മ​മ്മൂ​ട്ടി​യു​ടെ​ ​സ്വാ​ഗും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വു​മാ​ണ് ​ക്രി​സ്റ്റ​ഫ​റി​ന്റെ​ ​ഹൈ​ലൈ​റ്റ്. സ്നേ​ഹ,​ ​അ​മ​ല​പോ​ൾ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​പ്ര​തി​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​വി​ന​യ് ​റാ​യ് ,​ ​ശ​ര​ത് ​കു​മാ​ർ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​സി​ദ്ദി​ഖ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ​ ,​ജി​നു​ ​ഏ​ബ്ര​ഹാം,​ ​വി​നീ​ത​ ​കോ​ശി​ ​തു​ട​ങ്ങി​ ​എ​ല്ലാ​വ​രും​ ​ക​ഥാ​പാ​ത്ര​ത്തോ​ട് ​നീ​തി​ ​പു​ല​ർ​ത്തി.​ ​ഉ​ദ​യ​കൃ​ഷ്ണ​യു​ടെ​ ​തി​ര​ക്ക​ഥ​ ​മി​ക​ച്ചു​ ​നി​ന്നു.​ ​ഫ​യ​സ് ​സി​ദ്ദി​ഖ് ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ആ​ർ.​ഡി​ ​ഇ​ല്യു​മി​നേ​ഷ​ൻ​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.