സ്ത്രീകൾക്ക് സൗജന്യ പരിശീലനം
Friday 10 February 2023 1:30 AM IST
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കെ.ഐ.ടി.ടി.എസ്), കേരള അക്കാഡമി ഫോർ സ്കിൽസ് എക്സെലൻസും (കെ.എ.എസ്.ഇ) സംയുക്തമായി വനിതകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'സങ്കല്പ്' നൈപുണ്യ പരിശീലന പദ്ധതിയിലെ സൗജന്യ 'വിമൻ ഡെലിവറി എക്സിക്യൂട്ടീവ്' പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സിന് പത്താം ക്ളാസാണ് യോഗ്യത. പ്രായപരിധി 18-45. ഇരുചക്ര വാഹന ലൈസൻസ് വേണം. അവസാന തീയതി 20.കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2329539, 2339178, 9446329897.