ബോധവത്കരണ സെമിനാർ

Friday 10 February 2023 1:29 AM IST

നെയ്യാറ്റിൻകര: കേരള വ്യാപാരി ഏകോപസമിതിയുടെ നേത്യത്വത്തിൽ നെയ്യാറ്റിൻകര വ്യാപാര ഭവനിൽ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഹെൽത്ത് കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളിൽ ബോധവത്കരണം നടത്തുന്നതിനായി സെമിനാർ സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ പ്രിയാ സുരേഷ് ഉദ്ഘാടനം ചെയ്തു.ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള ലാബ് സംവിധാനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അരുൺ സരയു, അന്റണി. അലൻ, ശ്രീധരൻ നായർ നായർ എന്നിവർ പങ്കെടുത്തു.