ഹരിതകർമ്മസേന ഇനി ഡിജിറ്റൽ
Friday 10 February 2023 1:44 AM IST
തിരുവല്ലം: പുഞ്ചക്കരി ഹരിതകർമ്മ സേനയുടെ സേവനങ്ങൾക്കുള്ള വരിസംഖ്യ ഇനി ഡിജിറ്റലായി കൈമാറാം. ബാങ്ക് ഒഫ് ഇന്ത്യയുടെ ഭീം ഡിജിറ്റൽ പേയ്മെന്റ് പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ തിരുവല്ലം ശാഖയാണ് പുഞ്ചക്കരി ഹരിതകർമ്മ സേനയ്ക്ക് സൗജന്യമായി ഡിജിറ്റൽ പേമെന്റ് സൗകര്യം ഒരുക്കിയത്. ശാഖാ മാനേജർ ആരതി ഭായ് സേനാംഗങ്ങൾക്ക് ഡിജിറ്റൽ ടാഗുകൾ കൈമാറി. അസിസ്റ്റന്റ് മാനേജർ അനിലാൽ, ശാഖാ യൂണിയൻ സെക്രട്ടറി രോഹൻ മേനോൻ എന്നിവർ അംഗങ്ങൾക്ക് പരിശീലനം നൽകി. അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പൂർണ ഡിജിറ്റൽ പണമിടപാടാണ് ലക്ഷ്യമിടുന്നതെന്ന് ഹരിതകർമ്മ സേന സെക്രട്ടറി രാജിമോൾ പറഞ്ഞു. പ്രസിഡന്റ് വാസന്തി നന്ദി രേഖപ്പെടുത്തി.