പാലുകാച്ചിയിൽ എം.എൽ.എയുടെ സന്ദർശനം
Thursday 09 February 2023 9:56 PM IST
കൊട്ടിയൂർ: പശുക്കിടാവിനെ പുലി കടിച്ചുകൊന്ന പാലുകാച്ചിയിൽ സണ്ണി ജോസഫ് എം.എൽ.എ
സന്ദർശനം നടത്തി. ജനവാസ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയാൽ അതിനെ കാലതാമസം കൂടാതെ പിടികൂടാൻ നിയമനിർമ്മാണം നടത്തണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.നടാങ്കണ്ടത്തിൽ ഉലഹന്നാന്റെ പശുക്കിടാങ്ങളിലൊന്നിനെയാണ് കഴിഞ്ഞ ആഴ്ച പുലി പിടിച്ചത്.വീടിനോട് ചേർന്നുള്ള കശുമാവിൻ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന മൂന്ന് പശുക്കിടാങ്ങളിലൊന്നിനെയാണ് പുലി കടിച്ചുകൊന്നത്.നിലവിലെ നടപടിക്രമങ്ങൾ ലഘൂകരിച്ച് വേഗം തീരുമാനമെടുക്കാനുള്ള നിയമനിർമ്മാണം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് അംഗങ്ങളായ ജോണി ആമക്കാട്ട്, ഉഷ അശോക് കുമാർ, ജിജോ അറയ്ക്കൽ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.