വിളക്കോട്ടൂർ തിരുവപ്പന മഹോത്സവം സാംസ്കാരികസമ്മേളനം

Thursday 09 February 2023 9:58 PM IST

പാനൂർ : നമ്മളെ ഒന്നിപ്പിക്കുന്നതാണ് ദൈവികതയെന്ന് കോഴിക്കോട് സ്‌പെഷൽ ബ്രാഞ്ച് എസ്.പി പ്രിൻസ് എബ്രഹാം പറഞ്ഞു. എല്ലാവരേയും ഒരുഭേദവുമില്ലാതെ ഒന്നിപ്പിക്കുന്ന ദൈവത്തിന്റെ പ്രതീകമാണതെന്നും വിളക്കോട്ടൂർ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനോ ഒന്നിച്ചിരുന്ന് സംസാരിക്കാനോ പ്രവേശിക്കാനോ കഴിയാത്ത പഴയ കാല ദുരിതം ഇന്ന് ആരും ഓർമ്മിക്കുന്നില്ല. ഇന്ന് മുത്തപ്പൻ സന്നിധിയിലെ സദ്യ നൽകുന്ന അനുഭവം മറ്റൊന്നാണ്- അദ്ദേഹം പറഞ്ഞു. പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട: ശ്രീ നാരായണ ഹയർ സെക്കൻ‌ഡറി സ്‌കൂൾ പ്രിൻസിപ്പൽ എം.ഹരീന്ദ്രൻ മുഖ്യ ഭാഷണം നടത്തി. രവീന്ദ്രൻ പൊയിലൂർ പ്രവാസി വ്യവസായി വാസു അത്തോളിൽ വാർഡ് മെമ്പർ വി.പി. മനോജൻ സംസാരിച്ചു. മടപ്പുര പ്രസിഡന്റ് സി.മോഹനൻ സ്വാഗതവും ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.വി ശ്രീജേഷ് നന്ദിയും പറഞ്ഞു