പ്രൊഫ. വാഴക്കുന്നം സ്മാരക മായാജാല മത്സരം
Thursday 09 February 2023 10:03 PM IST
കണ്ണൂർ: മലയാളി മജീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രൊഫ. വാഴക്കുന്നം സ്മാരക യുഗാമി ട്രോഫിക്കായുള്ള 40ാമത് അഖില കേരള മായാജാല മത്സരവും സംഘടിപ്പിച്ചു. 'മാന്ത്രികസ്പന്ദനം' എന്ന പേരിൽ കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് പോരൂർ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ, സീനിയർ വിഭാഗത്തിൽ മാജിക് മത്സരം അരങ്ങേറി. തുടർന്ന് മാജിക് ക്ലാസും മജീഷ്യൻ രാജേഷ് ചന്ദ്ര അവതരിപ്പിച്ച കാർ എസ്‌കേപ്പ് പ്രകടനവും നടന്നു.സമാപനസമ്മേളനം കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാജിക് ഗാലാ ഷോ അരങ്ങേറി.