വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം
കൂത്തുപറമ്പ് : വേങ്ങാടിന്റെ സാമൂഹിക-സാഹിത്യ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വേങ്ങാട് മുകുന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം 2023 നോവലിസ്റ്റ് പി.പി.പ്രകാശന് നൽകി. വേങ്ങാട് റീഡേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വേങ്ങാട് മെട്ട ശ്രീനാരായണ വായനശാലയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ വി.ടി.മുരളി പുരസ്കാരം സമ്മാനിച്ചു. 11,111 രൂപയും ആർട്ടിസ്റ്റ് ഹരീന്ദ്രൻ ചാലാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ആണ് പുരസ്കാരം. ’ദൈവം എന്ന ദുരന്തനായകൻ’എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ചടങ്ങിൽ എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജൂറി ചെയർമാൻ ഡോ.സന്തോഷ് മാനിച്ചേരി പുസ്തകത്തെയും പുരസ്കാര ജേതാവിനെയും പരിചയപ്പെടുത്തി. പുരസ്കാര ജേതാവ് പി.പി.പ്രകാശൻ, ടി.എം.വിജയൻ , ടി.രജിത്ത് , ഡോ.എം.പി.ഷനോജ്, സി.കെ.ലത്തീഫ്, പന്ന്യൻ മുകുന്ദൻ , എം. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു