ബൈക്ക് മോഷണം; പ്രതികൾ അറസ്റ്റിൽ

Friday 10 February 2023 12:23 AM IST

നെടുമങ്ങാട്: പുലർച്ചെ രണ്ട് വീടുകളിൽ നിന്ന് രണ്ട് ബൈക്കുകൾ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം 4പേർ അറസ്റ്റിൽ. അരുവിക്കര മുളളിലവിൻമൂട് അക്ഷരനഗർ വട്ടക്കുളം ഹരിജൻ കോളനിയിൽ അഖിൽ(22),ഇതേ കോളനിയിലെ ദിലീപ്(21) എന്നിവരെയാണ് അരുവിക്കര സി.ഐ ഡി.ഷിബുകുമാറും സംഘവും നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.അരുവിക്കര മുളളിലവിൻമൂട് പ്ലാവിള പുത്തൻവീട്ടിൽ അനന്തുവിന്റെ ബൈക്ക് പുലർച്ചെ 3നും വെളളനാട് പളളിത്തറ പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ബൈക്ക് പുലർച്ചെ 4നുമാണ് മോഷ്ടിച്ചത്.മോഷ്ടിച്ച ബൈക്കുകളുടെ നിറം മാറ്റി, വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഇവർ ഉപയോഗിക്കവേ ആര്യനാട് നിന്നാണ് പിടികൂടിയത്.ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ കോടതിയിലും ഹാജരാക്കി.