ഏകദിന ലീഡർഷിപ്പ് ക്യാമ്പ്
Thursday 09 February 2023 10:28 PM IST
തൃശൂർ : മഹിള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് ചെയർമാൻ എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് മുഖ്യപ്രഭാഷണം നടത്തി. സി.ബി.ഗീത, ബീന രവിശങ്കർ, സുബൈദ മുഹമ്മദ്, സോണിയ ഗിരി, അഡ്വ.സുബി ബാബു, വനജ ഭാസ്‌കരൻ, നിർമ്മല.ടി, തങ്കമണി, ലീലാ രാമകൃഷ്ണൻ, സത്യഭാമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.