പഠിക്കാൻ മദ്രാസ് ഐ.ഐ.ടി
Friday 10 February 2023 12:40 AM IST
തിരുവനന്തപുരം: പ്രളയജല നിയന്ത്രണം, വിനോദസഞ്ചാരം എന്നിവ ലക്ഷ്യമിട്ട് എ-സി കനാൽ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. കനാൽ തുറക്കുന്നത് സംബന്ധിച്ച് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടിയാലോചനകൾക്കും പൊതു ചർച്ചകൾക്കും ശേഷം നടപടിയെടുക്കുമെന്നും ജോബ് മൈക്കിളിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. എ-സി കനാലിന്റെ ഒന്നാംകര- നെടുമുടി ഭാഗത്ത് അതിർത്തിക്കല്ല് സ്ഥാപിച്ച് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കാൻ ചർച്ച ആരംഭിച്ചെങ്കിലും നടപടികളൊന്നുമായില്ല. കനാൽ നവീകരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് മാർച്ച് 31ന് മുമ്പ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.