ഹിമാലയ മ്യൂസിക് ആൻഡ് ഫുഡ് ഫെസ്റ്റിവൽ
Friday 10 February 2023 12:43 AM IST
ആലപ്പുഴ: സംഗീത കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ എലൈവ്, ആലപ്പുഴ വൈ.എം.സിഎയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എട്ടാമത് ഹിമാലയ മ്യൂസിക് ആൻഡ് ഫുഡ് ഫെസ്റ്റിവൽ നാളെ മുതൽ 12 വരെ വൈ.എം.സി.എയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6ന് ആരംഭിക്കുന്ന ഫെസ്റ്റിവലിൽ ആസ്വാദകർക്കായി സംഗീത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. മറ്റ് ദിവസങ്ങളിൽ എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, കളക്ടർ വി.ആർ.കൃഷ്ണതേജ തുടങ്ങിയവർ അതിഥികളാകും. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റിവലിൽ വെജ്, നോൺ വെജ് വിഭാഗങ്ങളിൽ ആലപ്പുഴയിലെ പ്രശസ്ത റെസ്റ്റോറന്റുകളിലെ ഇന്ത്യൻ, ചൈനീസ് കോണ്ടിനെന്റൽ വിഭവങ്ങൾ അണിനിരക്കും.