താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം

Friday 10 February 2023 12:46 AM IST
ചേർത്തല താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ 26ാ മത് വാർഷിക സമ്മേളനം എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ചേർത്തല താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ 26ാ മത് വാർഷിക സമ്മേളനം എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.വി.സാബു ലാൽ,കേര കർഷകശ്രീ അവാർഡ് ജേതാവ് തൈക്കൽ സത്താർ, ചേർത്തല എൻ.ഐ.ടി കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ടി.ആർ.രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി വി.എസ്.സൗരഭൻ,ട്രഷറർ പുരുഷോത്തമൻ,ജോയിന്റ് സെക്രട്ടറി കെ.സരോജ് കുമാർ,സരോജിനി അമ്മ,അനിൽ ഇന്ദിരം,അഡ്വ.വിജയകുമാർ വാലയിൽ എന്നിവർ സംസാരിച്ചു.