പൊതു ഗതാഗതം മെച്ചപ്പെടുത്തണം

Friday 10 February 2023 12:49 AM IST
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് വാർഷികം സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ :പൊതുജനങ്ങൾക്ക് യഥേഷ്ടം മിതമായ നിരക്കിൽ യാത്ര ചെയ്യുന്നതിന് പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അഷറഫ് പറഞ്ഞു.കെ.എസ്.ആർ.ടി.സി പെൻഷനഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് 43 ംവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് അഷറഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി തമ്പുരാൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു .രാധാകൃഷ്ണൻ, എം വാസദേവൻ പിള്ള, ഇ .ഡി .വേണഗോപാൽ,ജി. തങ്കമണി ,എപി ജയ പ്രകാശ് ,എം.ബഷീർ കുട്ടി ,എം. പി പ്രസന്നൻ, കെ .എം .സിദ്ധാർത്ഥൻ ,എം .ജെ .സ്റ്റീഫൻ ,എസ്. പ്രേംകുമാർ ,ഇ.എ.ഹക്കീം, ബി .സുദർശൻ ,ടി .സി .ശാന്തി ലാൽ എന്നിവർ സംസാരിച്ചു .പി കെ നാണപ്പൻ, എം.അബൂബക്കർ ,എൻ. സോമൻ ,ബി. രാമചന്ദ്രൻ ,വി .പി .രാജപ്പൻ ,എം .പുഷ്പാംഗദൻ, എസ്. പത്മകുമാരി ,വത്സല എസ് വേണു, പി .രത്ന്മ്മ, കെ .പുഷ്പാംഗദൻ എന്നിവർ നേതൃത്വം നൽകി.