കാപ്പ ചുമത്തി കരുതൽ തടങ്കലിൽ
Friday 10 February 2023 1:11 AM IST
മാന്നാർ: മാന്നാർ കുട്ടമ്പേരൂർ ജോജിഭവനിൽ ജോർജി ഫ്രാൻസിസിനെ (22) കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. 2017 മുതൽ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം, അടിപിടി, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജോർജി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നൽകിയ ശുപാർശ അംഗീകരിച്ചാണ് കളക്ടർ വി.ആർ. കൃഷ്ണതേജ ജോർജിക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യു, എസ്.ഐ അഭിരാം, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് ഉണ്ണിത്താൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദിഖ് ഉൽ അക്ബർ, ഹരിപ്രസാദ്, സുനിൽ എന്നിവർ ചേർന്നാണ് ജോർജിയെ അറസ്റ്റ് ചെയ്തത്.