നഗരസഭയിൽ പ്ലാസ്റ്റിക് ബെയിലിംഗ്
Friday 10 February 2023 1:12 AM IST
ചേർത്തല: ചേർത്തല നഗരസഭ പുതുതായി സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ ബെയിലിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച ശേഷം അമർത്തി കെട്ടുകളാക്കി മാറ്റുന്നതിനായാണ് ബെയിലിംഗ മെഷീൻ ഉപയോഗിക്കുന്നത്. ഇതിലൂടെ കൂടുതൽ അളവിൽ പ്ലാസ്റ്റിക് തരംതിരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് കയറ്റി വിടാൻ കഴിയും. കടത്തുകൂലി ഇനത്തിൽ വലിയൊരു തുക ലാഭിക്കാനുമാകും.ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലിസി ടോമി,ശോഭ ജോഷി,കൗൺസിലർ ബാബു മുള്ളൻചിറ,ക്ലീൻ സിറ്റി മാനേജർ എസ്.സുദീപ്, ആരോഗ്യ ഭാഗം ജീവനക്കാർ,ഐ.ആർ.ടി.സി കോഡിനേറ്റർമാർ,ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.