അഡ്മിഷൻ മേള
Friday 10 February 2023 1:13 AM IST
മുഹമ്മ : .എൽ പി എസ് മുഹമ്മ 2023 - 24 വർഷത്തേയ്ക്ക് അഡ്മിഷൻ മേള നടത്തി. കഴിഞ്ഞ രണ്ട് വർഷവും ഓരോ ഡിവിഷൻ വർധിച്ച ഇവിടെ ഇപ്പോൾ തന്നെ നിരവധി കുട്ടികൾ ചേർന്നു തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ടി റെജി , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എൻ നസീമ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ചന്ദ്ര,പഞ്ചായത്ത് അംഗങ്ങളായ വി വിഷ്ണു, ഫെയ്സി വി ഏറനാട്, പി ടി എ പ്രസിഡന്റ് വിഷ്ണു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം പി സലില സ്വാഗതവും എസ്എംസി ചെയർമാൻ സജി മോഹൻ നന്ദിയും പറഞ്ഞു