ആധാർ ലിങ്കിംഗ് പോസ്‌റ്റ് ഓഫീസുകളിൽ സൗകര്യം
Friday 10 February 2023 4:18 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കാൻ പോസ്‌റ്റ് ഓഫീസുകൾ വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് 15ന് മുൻപായി കർഷകർ ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. കേരളത്തിൽ 3.8 ലക്ഷം കർഷകരാണ് ആധാർ ബന്ധിപ്പിക്കാനുള്ളത്.