ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച് 7 മരണം

Friday 10 February 2023 2:07 AM IST

അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ എണ്ണ ഫാക്ടറിയിൽ എണ്ണ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. അംബാട്ടി സുബ്ബണ്ണ ഓയിൽ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. 24 അടി താഴ്ചയുള്ള എണ്ണ ടാങ്കറിലേക്ക് ഓരോരുത്തരായി ഇറങ്ങുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ആവശ്യമായ മുൻകരുതലുകൾ മാനേജ്മെന്റ് സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. കലക്ടർ കൃതിക ശുക്ലയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഫാക്ടറിക്കെതിരെ കേസെടുത്തു.